തൃശൂരില്‍ ഇത്തവണ പുലികള്‍ ഇറങ്ങില്ല……..

തൃശൂര്‍: ജില്ലയില്‍ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന പുലിക്കളി ആഘോഷം പ്രതീകാത്മകമായി സംഘടിപ്പിക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയില്ല. നാട് ദുരിതത്തിലകപ്പെട്ടിരിക്കുമ്പോള്‍ ഇത്രയും വലിയ തുക സമാഹരിച്ച് ആഘോഷം നടത്തുന്നത് അനൗചിത്യമായതിനാലാണ് ഇക്കുറി പുലിക്കളി വേണ്ടെന്ന് വെച്ചത്.

പ്രളയ സാഹചര്യത്തില്‍ ഓണാഘോഷം സര്‍ക്കാര്‍ ഒഴിവാക്കിയെങ്കിലും ആഘോഷങ്ങളില്ലാതെ ചടങ്ങായി പുലിക്കളി നടത്തണമെന്ന പുലിക്കളി പ്രേമികളുടെ ആവശ്യത്തില്‍ ആദ്യം പൊലീസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതനുസരിച്ച് 11 പുലികളും 11മേളക്കാരുമായി വൈകീട്ട് അഞ്ചിന് നടുവിലാലില്‍ നിന്ന് ആരംഭിച്ച് നടുവിലാലില്‍ തന്നെ സമാപിക്കുന്ന വിധം പുലിക്കളി സംഘടിപ്പിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കോര്‍പറേഷനും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടത്തെ സമീപിക്കുകയായിരുന്നു.

വിവരം മുഖ്യമന്ത്രിയുടെ ഓഫീസിലും അറിഞ്ഞതോടെ ജില്ലാ ഭരണകൂടത്തില്‍ നിന്നും വിശദീകരണം തേടി. ജില്ലാ ഭരണകൂടം അറിയിച്ചതനുസരിച്ച് ആദ്യം അനുമതി നല്‍കിയ പൊലീസ് അപേക്ഷ നിരാകരിക്കുകയായിരുന്നു.

pathram desk 2:
Leave a Comment