സുഡുമോന്‍ വീണ്ടുമെത്തി…..കാമ്പസ് കുപ്പായമണിയാന്‍ !!

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളെ കരയിപ്പിച്ച് കൊണ്ട് തിയേറ്ററുകളില്‍ കയ്യടി വാങ്ങിയ താരമാണ് സുഡുമോന്‍ എന്ന സാമുവല്‍ അബിയോള റോബിന്‍സണ്‍. സുഡുമോന്‍ എന്ന ഓമനപ്പേരോടെ മലയാളികള്‍ അവനെ സ്വന്തമാക്കുകയും ചെയ്തു. നൈജീരിയന്‍ താരമായ സാമുവലിന് കേരളവും ഒരുപാട് ഇഷ്ടമായിട്ടുണ്ടായിരുന്നു. ഇവിടുത്തെ ബീഫ് കഴിച്ച് മതിവരാതെയാണ് താരം നൈജീരിയയിലേക്ക് മടങ്ങിയത്.

ഇപ്പോള്‍ ഈ നൈജീരിയന്‍ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുകയാണ്. പര്‍പ്പിള്‍ എന്ന ചിത്രത്തിലാണ് സാമുവല്‍ അഭിനയിക്കുന്നത്. സുഡാനിയെ പോലെ നമ്മളെ കണ്ണീരണിയിക്കുന്ന ഫുട്ബോള്‍ താരമായല്ല, വില്ലനായാണ് സുഡുവിന്റെ രണ്ടാം വരവ്.

സാമുവല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ രണ്ടാം വരവിന്റെ കാര്യം പരസ്യമാക്കിയത്. കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുഗ് ചിത്രം സംവിധാനം ചെയ്ത പാര്‍ഥസാരഥിയാണ് പര്‍പ്പിള്‍ ഒരുക്കുന്നത്. ഇതൊരു കാമ്പസ് ചിത്രമാണ്. വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, മറിന മൈക്കിള്‍, നിഹാരിക എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

pathram desk 2:
Related Post
Leave a Comment