പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ സബ് ജയിലിലെ കശുമാവിലാണ് സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ മൂന്നുപേരെയാണ് സൗമ്യ വിഷം കൊടുത്ത് കൊന്നത്. സൗമ്യയുടെ മാതാപിതാക്കളും മകളുമാണ് കൊല്ലപ്പെട്ടത്.

സൗമ്യയുടെ വഴിവിട്ട ജീവിതത്തിനു തടസ്സമായി നിന്നതാണു കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ കാരണമായത്. മാതാവിന്റെ മരണശേഷം കിണറ്റിലെ വെള്ളത്തില്‍ അമോണിയയുണ്ടെന്നു സ്ഥാപിക്കാന്‍ അടുപ്പക്കാരെ ഉപയോഗപ്പെടുത്തി.

മകള്‍ക്ക് ചോറിലും മത്സ്യത്തിലും മാതാപിതാക്കള്‍ക്കു രസത്തിലും എലിവിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ഏപ്രില്‍ 24നാണു തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്‍ സൗമ്യയെ അറസ്റ്റ് ചെയ്തത്. നാലു മാസത്തിനിടെ കുടുംബത്തിലുണ്ടായ മൂന്നു ദുരൂഹ മരണങ്ങള്‍ നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്നാണു പുറത്തുവന്നത്.

pathram desk 1:
Related Post
Leave a Comment