മകന്റെ വിവാഹം 2500 പേരില്‍ നിന്ന് 200 പേരിലേക്ക് ചുരുക്കി;,പണം ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ണി മേനോന്‍ സംഭാവന ചെയ്യും

കൊച്ചി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈയ്യത്താങ്ങുമായി നിരവധി പേരാണ് വരുന്നത്.സിനിമാ മേഖലയിലെ എല്ലാവരും ഇതില്‍ മുന്‍നിരയില്‍ തന്നെയുണ്ട്.ഇപ്പോള്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക് പുന്തുണയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ഗായകന്‍ ഉണ്ണിമേനോന്‍. തന്റെ മകന്റെ വിവാഹം ആര്‍ഭാടങ്ങളില്ലാതെ നടത്താനാണ് തീരുമാനം. കേരളം നേരിട്ട മഴക്കെടുതി മുന്‍നിര്‍ത്തിയാണ് ഉണ്ണിമേനോന്റ മകന്‍ അങ്കുര്‍ മോനോന്റെ വിവാഹം ആര്‍ഭാടങ്ങളില്ലാതെ നടത്താന്‍ തീരുമാനിച്ചത്.സെപ്തംബര്‍ ഇരുപതിന് തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററിലാണ് വിവാഹം . ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയതിന്റെ ഭാഗമായി ഇതേ ദിവസം അങ്കുര്‍ മോനോന്റെ വിവാഹം ചെന്നൈ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തില്‍ നടക്കും.

മകന്റെ വിവാഹത്തിന് 2500 പേരെ ക്ഷണിക്കാനായിരുന്നു ഉണ്ണിമേനോന്റെ തീരുമാനം എന്നാല്‍ ഇത് 200 പേരിലേക്ക് ചുരുക്കി. കഴിഞ്ഞ ഒമ്പത് മാസങ്ങളായി ഉണ്ണിമേനോനും കുടുംബവും വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു.കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ അങ്കുറിന്റെ വിവാഹം ലളിതമായി നടത്താന്‍ കുടുംബം ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. വധുവിന്റെ കുടുംബവും ഉണ്ണിമേനോന്റെ തീരുമാനത്തെ പിന്‍തുണച്ചു.

pathram desk 2:
Leave a Comment