പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടു,ചെളി മൂടിയ സ്വന്തം വീട്ടില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

എറണാകുളം: പ്രളയത്തിലുണ്ടായ നാശനഷടത്തില്‍ മനംനൊന്ത് കേരളത്തില്‍ മൂന്നാമത്തെ ആത്മഹത്യ. എറണാകുളം കോതാട് സ്വദേശിയായ റോക്കി എന്ന ഗൃഹനാഥനാണ് ചെളി മൂടിയ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്.

വെള്ളപ്പൊക്കത്തെ തുടര്‍ന്നു റോക്കിയും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. വെള്ളമൊഴിഞ്ഞുവെന്നറിഞ്ഞ് ചൊവ്വാഴ്ച വീട് വൃത്തിയാക്കാനായി പോയതായിരുന്നു.തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൂലിപ്പണിക്കാരനായ റോക്കിക്ക ഭാര്യയും രണ്ടു മക്കളുമാണ് ഉള്ളത്. മൃതദേഹം എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ പോസ്റ്റമോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയിരിക്കുകയാണ്

pathram desk 2:
Related Post
Leave a Comment