ഹൈദരാബാദ്: വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ഗര്‍ഭിണിയാക്കിയ അധ്യാപകനെ നാട്ടുകാര്‍ തല്ലിച്ചതച്ച് വസ്ത്രമുരിഞ്ഞ് തെരുവിലൂടെ നഗ്നനാക്കി നടത്തി. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലെ എളുരുവിലെ തിരക്കുള്ള റോഡിലൂടെയാണ് പ്രതിയെ നാട്ടുകാര്‍ നഗ്നനാക്കി നടത്തിയത്. രണ്ട് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥിനിയെ അധ്യാപകന് ബലാത്സംഗം ചെയ്തു വരികയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നാട്ടുകാര്‍ ഇത്തരം ഒരു ശിക്ഷ നല്‍കിയത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. റാംബാബു എന്ന ഇംഗ്ലീഷ് അധ്യാപകനാണ് വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ രണ്ട് വര്‍ഷമായി ബലാത്സംഗം ചെയ്ത് വന്നത്. 18കാരിയായ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിക്ക് അധ്യാപകന് ഗര്‍ഭഛിത്രത്തിനുള്ള ഗുളികകള്‍ നല്കി. ഗുളികകള്‍ കഴിച്ച വിദ്യാര്‍ത്ഥിനിക്ക് ശക്തമായ രക്തശ്രാവം ഉണ്ടായി. തുടര്‍ന്ന് മാതാപിതാക്കള്‍ തിരക്കിയപ്പോള്‍ വിദ്യാര്‍ത്ഥി സത്യം തുറന്ന് പറയുകയായിരുന്നു.
വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് അധ്യാപകനെ പിടികൂടി. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ തല്ലി ചതച്ച് അവശനാക്കുകയും പോലീസ് സ്റ്റേഷനിലേക്ക് തെരുവിലൂടെ നഗ്നനാക്കി നടത്തുകയുമായിരുന്നു. രണ്ട് പേര് പ്രതിയുടെ കൈകള്‍ ബന്ധിച്ച് പിടിച്ച് റോഡിലൂടെ നഗ്നനാക്കി നടത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. പോലീസ് സ്റ്റേഷനില്‍ എത്തിയ ശേഷമാണ് ഇയാള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയത്.
Leave a Comment