തിരുവനന്തപുരം: ദേശീയ പാതയില്‍ ഞായറാഴ്ച വരെ ടോള്‍ പിരിക്കില്ല.പ്രളയക്കെടുതിയില്‍ ജനം വലയുന്ന പശ്ചാത്തലത്തിലാണ് ആശ്വാസ നടപടി.കുമ്പളം, പാലിയേക്കര, പാമ്പംപളളം ടോളുകളിലാണ് ടോള്‍ പിരിവ് ഒഴിവാക്കിയത്.
വെളളപ്പൊക്കത്തെ തുടര്‍ന്ന്‌സംസ്ഥാനത്തെ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടിയിരുന്നു. മഴ മാറുകയും വെളളക്കെട്ട് ശമിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇവര്‍ തിരിച്ച് വീടുകളിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കും മാറുന്നത് ആരംഭിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ നടപടി എന്ന നിലയിലാണ് ദേശീയ പാതയിലെ ടോള്‍ പിരിവ് ഒഴിവാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ദുരിതാശ്വാസ ക്യാമ്പിലേക്ക് വിദേശത്തുനിന്നു വരുന്ന സാധനങ്ങളെ കസ്റ്റംസ് തീരുവയില്‍ നിന്നും ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ചില സന്നദ്ധ സംഘടനകള്‍ക്ക് തീരുവ ഇളവ് നല്‍കി ചരക്കുകള്‍ വേഗത്തില്‍ തന്നെ എത്തിക്കണമെന്നും കസ്റ്റസ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. ട്രെയിനുകളിലൂടെ സാധനങ്ങള്‍ സൗജന്യമായി കൊണ്ടുവരാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
Leave a Comment