സഹായഹസ്തവുമായി സണ്ണി ലിയോണും!!! ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നല്‍കി

മുംബൈ: കേരളത്തില്‍ പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്.

സിനിമാ രംഗത്തുള്ള നിരവധി ആളുകള്‍ കേരളത്തിനായി സംഭാവന നല്‍കിയിരുന്നു. ബാഹുബലി നടന്‍ പ്രഭാസ് ഒരു കോടി രൂപയും രാംചരണ്‍ തേജയും ഭാര്യയും ചേര്‍ന്ന് 1.80 കോടി രൂപയും പത്ത് ടണ്‍ അരിയും കേരളത്തിന് നല്‍കി. അല്ലു അര്‍ജുന്‍, കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങിയ താരങ്ങളും സഹായവുമായി എത്തിയിരുന്നു.

നടി നയന്‍താര 25 ലക്ഷം രൂപ നല്‍കിയിരുന്നു. തമിഴ് നടന്‍ വിജയ് ഒന്നരക്കോടി രൂപയും എല്ലാവര്‍ക്കും വസ്ത്രങ്ങളും നല്‍കിയിരുന്നു. ഷാരൂഖ് ഖാന്‍ ,മമ്മൂട്ടി ,മോഹന്‍ലാല്‍ തുടങ്ങി നിരവധി ആളുകള്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കിയിരുന്നു.

pathram desk 1:
Related Post
Leave a Comment