പെണ്ണുങ്ങളുടെ അടിവസ്ത്രത്തിന്റെ അളവ് അന്വേഷിച്ച ചില നിഷ്‌കളങ്കര്‍, ലിംഗപ്രദര്‍ശകര്‍, ഫോട്ടോയ്ക്കും ലൈക്കിനും വേണ്ടി ചാരിറ്റി ചെയ്തവര്‍; ദുരന്തമുഖത്ത് കണ്ട വിവിധ മുഖങ്ങളെക്കുറിച്ച്

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കണ്ട പല മുഖങ്ങളെ പറ്റി എഴുത്തുകാരിയും അധ്യാപികയുമായ ഇന്ദു മേനോന്‍. അവനവനെ കത്തിച്ച് പോലും ലോകത്തിന്റെ പ്രകാശമായ് മാറിയവര്‍,രാപകലില്ലാതെ പണിഎടുത്ത് സഹജീവികള്‍ക്ക് കൈത്താങ്ങും കരുത്തുമായവര്‍,മറ്റുള്ളവരുടെ വേദനയില്‍ സ്വയം വേദനിച്ച് റെസ്‌ക്യൂവും ഡിസാസ്റ്റെര്‍ മാനേജ്മെന്റും നടത്തുന്നവര്‍, ആരാരും അറിയാതെ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥര്‍, ഓണ്‍ലൈനില്‍ ഇരുന്ന് കോര്‍ഡിനേറ്റ് ചെയ്യുന്നവര്‍, ലോണുകളും കടങ്ങളും മറന്ന് മുഴുവന്‍ മാസശമ്പളവും സംഭാവന്‍ ചെയ്തവര്‍ അങ്ങനെ നീളുന്നു ആ മുഖങ്ങള്‍

ലോകം ഏതു ദുരന്തത്തിലും പെട്ടാലും എത്രകൂരിരുട്ടിലൂടെ പോയാലും സ്നേഹവും അലിവുമുള്ള സാധാരണമനുഷ്യരുണ്ട് എന്നതാണു ഈ അന്ധകാരത്തിലെ പ്രതീക്ഷ,പ്രത്യാശ.. മനുഷ്യരില്‍ മൃഗങ്ങളുണ്ടെന്നും അതിനേക്കാളേറെ നല്ലമനുഷ്യരുണ്ടെന്നുമുള്ള അറിവ് ആഹ്ലാദിപ്പിക്കുന്നു..നമ്മള്‍ സ്നേഹത്തിന്റെയും നന്മയുടേയും കാലത്ത് കൂടിയാണു ജീവിക്കുന്നതെന്ന് ഇന്ദുമേനോന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

പലതരം മനുഷ്യരെക്കണ്ടു…

അവനവനെ കത്തിച്ച് പോലും ലോകത്തിന്റെ പ്രകാശമായ് മാറിയവര്‍….

രാപകലില്ലാതെ പണിഎടുത്ത് സഹജീവികള്‍ക്ക് കൈത്താങ്ങും കരുത്തുമായവര്‍

മറ്റുള്ളവരുടെ വേദനയില്‍ സ്വയം വേദനിച്ച് റെസ്‌ക്യൂവും ഡിസാസ്റ്റെര്‍ മാനേജ്മെന്റും നടത്തുന്നവര്‍

ആരാരും അറിയാതെ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥര്‍

ഓണ്‍ലൈനില്‍ ഇരുന്ന് കോര്‍ഡിനേറ്റ് ചെയ്യുന്നവര്‍

ലോണുകളും കടങ്ങളും മറന്ന് മുഴുവന്‍ മാസശമ്പളവും സംഭാവന്‍ ചെയ്തവര്‍

കയ്യിലുള്ളതെന്തും പങ്കിട്ട് പകുത്തവര്‍

എല്ലാ പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയപ്രേരിതമായി മാത്രം കണ്ടവര്‍,പരിഹസിച്ചവര്‍

ലൈക്കിനും ഫോട്ടോയ്ക്കും വേണ്ടി ചാരിറ്റി ചെയ്തവര്‍

ഈ ദുരന്തമുഖത്തും സാഹിത്യപ്രവര്‍ത്തനങ്ങള്‍, നിരൂപണങ്ങള്‍ എന്നിവ നടത്തിയവര്‍

പുഴ ജലദേവി, അമ്മച്ചി ഭൂമി പെറ്റമ്മ മാതൃദേവോ ഉണ്ടാ എന്ന ലൈനില്‍ മുസ്ലിം സമുദായങ്ങള്‍ക്കും ്രൈകസ്തവര്‍ക്കുമാണു പ്രശങ്ങള്‍ എന്ന തരത്തില്‍ വര്‍ഗീയത വിഷം തുപ്പിയവര്‍

അളിഞ്ഞ ആര്‍ത്തവകാല്‍പ്പനികത്യ്ക്കായ് നിലവിളിച്ച് പെണ്മ അടയാളപ്പെടുത്തിയവര്‍,കൂട്ടത്തില്‍ മോങ്ങിയവര്‍

റെസ്‌ക്യൂ ഹെലികോപ്ടെറിനെ മൊയന്താക്കൈയവര്‍

ലിംഗപ്രദര്‍ശകര്‍, സ്ത്രീകളോട് മോശമായ് പെരുമാറിയവര്‍

പെണ്ണടിവസ്ത്രത്തിന്റെ അളവ് അന്വേഷിച്ച ചില നിഷ്‌കളങ്കര്‍ അവര്‍ക്കായി മറുപടി എഴുതിക്കൂട്ടുന്ന മറ്റു ചിലര്‍

പെണ്‍കുട്ടികളെ ആക്രമിച്ചവര്‍

ഈ ലിസ്റ്റ് അവസാനിക്കുകയില്ല. ഞാനും എന്റോനും ഒരു തട്ടാനും എന്ന മനോനിലയുണ്ടായിട്ടും മാന്യമായ് പെരുമാറിയ ദേഹങ്ങള്‍ വരെയുണ്ട്…….

ലോകം ഏതു ദുരന്തത്തിലും പെട്ടാലും എത്രകൂരിരുട്ടിലൂടെ പോയാലും സ്നേഹവും അലിവുമുള്ള സാധാരണമനുഷ്യരുണ്ട് എന്നതാണു ഈ അന്ധകാരത്തിലെ പ്രതീക്ഷ,പ്രത്യാശ.. മനുഷ്യരില്‍ മൃഗങ്ങളുണ്ടെന്നും അതിനേക്കാളേറെ നല്ലമനുഷ്യരുണ്ടെന്നുമുള്ള അറിവ് ആഹ്ലാദിപ്പിക്കുന്നു….

നമ്മള്‍ സ്നേഹത്തിന്റെയും നന്മയുടേയും കാലത്ത് കൂടിയാണു ജീവിക്കുന്നത്……..

pathram desk 1:
Related Post
Leave a Comment