ആലപ്പുഴ: കുട്ടനാട്ടിലെ ക്യാംമ്പുകളില്‍നിന്ന് ആളുകളെ വ്യാപകമായി ഒഴിപ്പിക്കുന്നു. കുട്ടനാട് അനുനിമിഷം മുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥലത്ത് ഒരാളെപ്പോലും നിര്‍ത്താതെ ഒഴിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രണ്ടേകാല്‍ ലക്ഷം ആളുകളാണ് കുട്ടനാടില്‍ നിന്ന് ആലപ്പുഴയില്‍ ഇന്നെത്തുക. ഇതില്‍ കാംപുകളിലും ഭാഗികമായി വെള്ളം കയറിയ വീടുകളിലും താമസിക്കുന്നവരുണ്ട്.
ഇവരെയെല്ലാം കുട്ടനാട്ടില്‍ നിന്നും മാറ്റുകയാണ്. 678 ദുരിതാശ്വാസ കാംപുകളാണ് ജില്ലയില്‍ ഇതുവരെയുള്ളത്. കാംപുകള്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഒരു തരത്തിലും ആളുകള്‍ക്ക് അതിജീവിക്കാനാവാത്ത സാഹചര്യത്തിലാണ് ഇവരെ കുട്ടനാട്ടില്‍ നിന്നും മാറ്റുന്നത്.
കിടപ്പുരോഗികള്‍, കുഞ്ഞുങ്ങള്‍, വയോധികര്‍ തുടങ്ങിയവരെയെല്ലാം ആംബുലന്‍സിലും മറ്റുമാണ് കൊണ്ടുപോകുന്നത്. ചെറിയ വള്ളങ്ങളില്‍ എത്തിയാണ് ഇവരെ പുറത്തേക്കെത്തിച്ചത്. ഇട്ടിരിക്കുന്ന വസ്ത്രം മാത്രമെടുത്ത് ഒന്നും കയ്യിലെടുക്കാതെയാണ് ആളുകള്‍ എത്തുന്നത്.
Leave a Comment