ചെറുതോണിയിലും കട്ടപ്പനയിലും ഉരുള്‍ പൊട്ടല്‍; നാലു പേര്‍ മരിച്ചു, 15 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. അയ്യപ്പന്‍കുന്നേല്‍ മാത്യു, രാജമ്മ, വിശാല്‍, ടിന്റു മാത്യു എന്നിവരാണ് മരിച്ചത്. കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. 15 ജീവനക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

അതേസമയം, ചെറുതോണി ഡാമിലെ ജലനിരപ്പ് 2401. 50 കുറഞ്ഞു. ചെറുതോണിയില്‍ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 1000 ഘനമീറ്ററായി കുറച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.15 അടിയാണ്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തില്‍ 6902 ഘനയടി വീതം ഇടുക്കിയിലേക്ക് ഒഴുകുന്നുണ്ട്. ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പും കുറയുന്നുണ്ട്. 168.34 അടിയാണ് ഇടമലയാര്‍ ജലനിരപ്പ്. സെക്കന്റില്‍ 400 ഘനമീറ്റര്‍ വെള്ളം മാത്രമാണ് ഇവിടെ നിന്നും തുറന്നുവിടുന്നത്.

pathram desk 1:
Related Post
Leave a Comment