പ്രളയത്തില്‍പെട്ടവരോട് മഞ്ജുവാര്യര്‍…

പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തെ രക്ഷപ്പെടുത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ് ജനങ്ങള്‍. കേരളം നേരിടുന്ന ഈ ദുരിതത്തെ നമുക്ക് ഒന്നിച്ച് നേരിടാം എന്ന ആഹ്വാനവുമായി രംഗത്തുവന്നിരിക്കുകയാണ് സിനിമാ താരം മഞ്ജു വാര്യര്‍. സിനിമാ താരങ്ങള്‍ നിരവധിയാളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയാവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു.
കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്ത് കാസര്‍ഗോഡും തിരുവനന്തപുരവുമൊഴികെ 12 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രസേനയും ത്വരിത വേഗത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നാനാ മേഘലയിലുള്ള ജനങ്ങളാണ് കേരളത്തിന് പിന്‍തുണയുമായി എത്തുന്നത്. സിനിമാ സാംസ്‌കാരിക മേഘലയിലെ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തുനിന്നും കേരളത്തിന് സഹായവുമായി എത്തുന്നുണ്ട്.

pathram:
Related Post
Leave a Comment