പീഡനത്തിനിരയായ പെണ്‍കുട്ടി കേസിലെ പ്രതിയ്‌ക്കൊപ്പം ഒളിച്ചോടി…; സംഭവം കേരളത്തില്‍.!!!

കാഞ്ഞങ്ങാട്: പതിനാറാം വയസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കേസിലെ പ്രതിയായ കാമുകനോടൊപ്പം നാടുവിട്ടു. മൂവാരിക്കുണ്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പതിനാറാം വയസില്‍ ലൈംഗിക പീഡനത്തിനിരയായ പതിനെട്ടുകാരിയാണ് പോക്‌സോ കേസില്‍ പ്രതിയായ കാമുകന്‍ രൂപേന്ദ്രനോടൊപ്പം പതിനെട്ടാം വയസ് പൂര്‍ത്തിയായതിന് തൊട്ടടുത്ത ദിവസം ഒളിച്ചോടിയത്.

അതേസമയം പ്രായപൂര്‍ത്തിയായ താന്‍ സ്വന്തം ഇഷ്ടപ്രകാരം രൂപേന്ദ്രനോടൊപ്പം പോയതാണെന്നും തങ്ങള്‍ വിവാഹിതരായതായും പെണ്‍കുട്ടി പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി രൂപേന്ദ്രനോടൊപ്പം ഒളിച്ചോടിയത്. റിമാന്‍ഡ് കാലാവധിക്ക് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ രൂപേന്ദ്രന്‍ പെണ്‍കുട്ടിയുമായി പ്രണയം തുടരുകയായിരുന്നു. മാതാവിന്റെ പരാതി പ്രകാരം കേസെടുത്തിട്ടുള്ളതിനാല്‍ പെണ്‍കുട്ടിയോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിനോടൊപ്പം ഉടന്‍ തന്നെ സ്റ്റേഷനില്‍ ഹാജരാകാമെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment