ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന നല്‍കി

കൊച്ചി: ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന നല്‍കി. കൈരളി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാട്ടുകാര്‍ തനിക്ക് പിരിച്ചു നല്‍കിയ തുകയാണ് ഹനാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

അതേസമയം, പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന കേരളത്തിന് ആവശ്യമായ പരിഗണന ലഭിക്കാത്തതില്‍ ദുഖമുണ്ടെന്ന് തമിഴ് നടന്‍ സിദ്ധാര്‍ഥ് ആരോപിച്ചു. ചെന്നൈയില്‍ പ്രളയമുണ്ടായപ്പോഴും ദേശീയമാധ്യമങ്ങള്‍ ആവശ്യമായ ശ്രദ്ധ നല്‍കിയില്ലെന്നും സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന ചെയ്ത വിവരം പങ്കു വെച്ചുകൊണ്ടുള്ള ട്വീറ്റിലാണ് നടന്‍ ദേശീയമാധ്യമങ്ങളുടെ താല്‍പര്യക്കുറവിനെക്കുറിച്ച് കുറിച്ചത്.

അതേസമയം, മഴക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ഉത്തരവായിട്ടുണ്ട്. മഴയും പ്രളയവും ദുരിതം സൃഷ്ടിച്ച മേഖലകളില്‍ ഭക്ഷണത്തിന്റേയും കുടിവെള്ളത്തിന്റേയും ഏകോപനം വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണുവിനും പി. ഡബ്‌ളിയു.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല്‍വര്‍ദ്ധന്‍ വി. റാവുവിനുമാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകരുടെയും സേനയുടെയും വിന്യാസത്തിന്റേയും ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാരുമായി ഏകോപനം നടത്തുന്നതിന്റേയും ചുമതല ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജ്യോതിലാലിനും ഊര്‍ജ സെക്രട്ടറി സഞ്ജയ് കൗളിനുമാണ്. ദുരിതാശ്വാസ ക്യാമ്പുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരുമായി ഏകോപനം നടത്തുന്നതിന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

pathram desk 1:
Related Post
Leave a Comment