പ്രളയക്കെടുതിയില്‍ സഹായ ഹസ്തവുമായി നടന്‍ വിശാല്‍

കൊച്ചി:മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ വിശാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് തമിഴ് പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ അറിയിച്ചു.

പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ എത്തിക്കണമെന്ന് തമിഴ് സിനിമാലോകത്തോടും ആരാധകരോടും വിശാല്‍ അഭ്യര്‍ഥിച്ചു. നേരത്തെ കമല്‍ ഹാസന്‍, സൂര്യ, കാര്‍ത്തി, നടി രോഹണി എന്നിവര്‍ ധനസഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. നടന്‍ കാര്‍ത്തി ഇന്ന് മുഖ്യമന്ത്രിയെ കാണും. നടികര്‍ സംഘത്തിന്റെ വകയായുള്ള തുക കൈമാറാനാണ് കാര്‍ത്തി മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുന്നത്.

pathram desk 2:
Related Post
Leave a Comment