പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു, കൊച്ചി നഗരത്തിലേക്കും വെള്ളം കയറുന്നു: ജനങ്ങളെ ഒഴിപ്പിക്കുന്നു, അതീവ ജാഗ്രതാ നിര്‍ദേശം

കൊച്ചി: പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് ആലുവ മുങ്ങിയതിന് പിന്നാലെ കൊച്ചി നഗരത്തിലേക്കും വെള്ളം കയറുന്നു. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, എളമക്കര, കടവന്ത്ര, പേരാണ്ടൂര്‍ മേഖലകളിലെ ബാധിക്കും. ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കി.

പേരണ്ടൂര്‍ കനാലില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് പേരണ്ടൂര്‍ മേഖലയില്‍ നിന്നും ജനങ്ങളെ മാറ്റുകയാണ്. ഇടപ്പള്ളിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ചിറ്റൂരില്‍ ആംസ്റ്റര്‍ മെഡിസിറ്റിയുടെ പരിസരത്ത് വെള്ളമുയര്‍ന്നിട്ടുണ്ട്. 200രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. കൊച്ചി കോര്‍പറേഷന്റെ 32,33,34,35,36 ഡിവിഷനുകളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ഈ മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പെരിയാറില്‍ രാത്രിയോടെ ഇനിയും വെള്ളമുയരും എന്നാണ് മുന്നറിയിപ്പ്. 200ഘനമീറ്റര്‍ ഉയരും എന്നാണ് മുന്നറിയിപ്പ്.

pathram desk 2:
Related Post
Leave a Comment