പ്രളയത്തില്‍ മുങ്ങി കേരളം,ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 27 ഡാമുകള്‍ തുറന്നുവിട്ടു, അതീവ ജാഗ്രത നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച വരെ അതീവ ജാഗ്രത (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓഗസ്റ്റ് 17 വരെ അതിജാഗ്രതയും (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന്‍ ജില്ലകളിലും വൃഷ്ടിപ്രദേശത്തും മഴ കനത്തതോടെ ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു. ജലനിരപ്പ് കുറഞ്ഞതോടെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ഒരു മീറ്റര്‍ വീതം തുറന്നത്. നിലവില്‍ തുറന്നിരിക്കുന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 1.4 മീറ്ററായും ഉയര്‍ത്തും. ഇതോടെ പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ മൂന്നുലക്ഷം ലീറ്ററില്‍നിന്ന് ആറുലക്ഷം ലീറ്ററാക്കിയും ഉയര്‍ത്തി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതുമാണ് ഷട്ടറുകള്‍ ഉയര്‍ത്താനുള്ള തീരുമാനത്തിനു പിന്നില്‍. 2397.32 അടിയാണ് നിലവിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണശേഷി.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ്, ഡാമിന്റെ വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് 137.4 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് 14.08.2018 (ചൊവ്വാഴ്ച) രാത്രി 09.00 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് നിന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യത ഉള്ളതാണ്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് 9 മണിക്ക് മുന്‍പായി മാറി താമസിക്കേണ്ടതാണ്. ഇതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടിട്ടുള്ളതാണ്. ആയതിനാല്‍ യാതൊരുവിധത്തിലുമുള്ള ആശങ്കകള്‍ക്കും ഇടവരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് റവന്യു, പോലീസ്, ഫയര്‍ഫോഴ്സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിര്‍ദ്ദേശാനുസരണം 9 മണിക്ക് മുമ്പായി ജനങ്ങള്‍ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 സാ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 സാ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്.

തെക്കന്‍ കേരളത്തിന്റെ തീരങ്ങളിലും പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 3545 സാ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 സാ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്.
ആയതിനാല്‍ അറബി കടലിന്റെ മധ്യ ഭാഗത്തുീ, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ട്.

pathram desk 2:
Related Post
Leave a Comment