മധുര പതിനേഴുകാരനായി ഇന്ദ്രന്‍സ്, ‘അപാര സുന്ദര നീലാകാശം’ കാണാം ഫസ്റ്റ്‌ലുക്ക്

കൊച്ചി:’ആളൊരുക്ക’ത്തിന് ശേഷം ഇന്ദ്രന്‍സ് നായകനാകുന്ന പുതിയ ചിത്രമായ ‘അപാര സുന്ദര നീലാകാശം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ ഇന്ദ്രന്‍സിന്റെ പഴയകാലമുഖമാണ് കാണിച്ചിരിക്കുന്നത്. പ്രതീഷ് വിജയനാണ് കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

വൈശാഖ് രവീന്ദ്രനാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. രണ്ട് തവണ സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയ രംഘനാഥ് രവിയാണ് ശബ്ദസംവിധാനം. ഷൂട്ട് ആന്‍ഡ് ഷോ ഇന്റര്‍നാഷ്‌നല്‍ പ്രൈവറ്റ് ലിമി. ബാനറില്‍ ധനേഷ് ടി.പി, സുനിത ധനേഷ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

pathram desk 2:
Related Post
Leave a Comment