ബോളിവുഡ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി അമിതാഭ് ബച്ചന്റ മകളും പേരക്കുട്ടിയും,ചിത്രങ്ങള്‍ പുറത്ത്‌

സ്മാര്‍ട്ട് ആന്റ് സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ശ്വേത നന്ദയും മകള്‍ നവ്യ നവേലിയും. അമിതാഭ് ബച്ചനാണ് ശ്വേതയുടെയും പേരക്കുട്ടി നവ്യയുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബി പങ്കുവച്ച ചിത്രങ്ങളിലെ അമ്മയുടെയും മകളുടെയും സ്‌റ്റൈലിഷ് കോമ്പിനേഷനാണ് ബോളിവുഡ് ഫാഷന്‍ ലോകത്തെ പുതിയ ചര്‍ച്ച.

”ശ്വേതയും സുഹൃത്തും ചേര്‍ന്ന് ആരംഭിച്ച ഫാഷന്‍ ബ്രാന്‍ഡാണ് എംഎക്‌സ്എസ്. എംഎക്‌സ്എസിന്റെ മോഡലായി? ശ്വേതയ്‌ക്കൊപ്പം നവ്യ തന്നെ എത്തിയതില്‍? എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. രണ്ടുപേര്‍ക്കും എന്റെ സ്‌നേഹവും ആശീര്‍വാദവും നല്‍കുന്നു. ശ്വേത സ്വന്തമായി ആരംഭിച്ച ഈ സംരംഭം സാക്ഷാത്കരിച്ചു കാണുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനകരമായ നിമിഷമാണ്. പുത്തന്‍ സംരംഭത്തിന് എന്റെ ആശംസകള്‍. ‘ എന്നാണ് ബിഗ്ബി തന്റെ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. ”പെണ്‍മക്കളാണ് എപ്പോഴും മികച്ചത്, എപ്പോഴും ?എവിടെയും!” എന്ന തന്റെ പതിവു കമന്റോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.


ചിത്രങ്ങളില്‍ രണ്ടുപേരെയും സഹോദരിമാരെ പോലെ തോന്നുന്നു എന്നാണ് കാഴ്ചക്കാരുടെ വിലയിരുത്തല്‍. ”ഞാനും നവ്യയും ഒന്നിച്ച് വിദേശത്തൊക്കെ യാത്ര ചെയ്യുന്‌പോള്‍ ആളുകള്‍ ഞങ്ങളെ സഹോദരിമാരായി തെറ്റിദ്ധരിക്കാറുണ്ട്. ഞാന്‍ ആളുകളോട് എന്റെ പ്രായം പറയുമ്പോള്‍ നവ്യ എന്നെ കളിയാക്കി കൊണ്ട്? അപേക്ഷിക്കും, അമ്മയൊന്നു ശാന്തയാകൂ… എല്ലാവരെയും തിരുത്താന്‍ പോകേണ്ട” എന്ന് ശ്വേത മുന്‍പു ബ്ലോഗില്‍ കുറിച്ച കമന്റിനെ ഓര്‍മിപ്പിക്കുന്നുണ്ട് ചിത്രങ്ങള്‍.

pathram desk 2:
Related Post
Leave a Comment