ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനു നേരെ വധശ്രമം,തോക്കുമായി എത്തിയ അജ്ഞാതന്‍ വെടിയുതിര്‍ത്തു

ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നേതാവ് ഉമര്‍ഖാലിദിന് നേരെ വധശ്രമം. തോക്കുമായി എത്തിയ അജ്ഞാതന്‍ ഖാലിദിനു നേരെ വെടിയുതിര്‍ത്തു. എന്നാല്‍ പരുക്കേല്‍ക്കാതെ ഖാലിദ് രക്ഷപ്പെട്ടു. ഡല്‍ഹി കോണ്‍സിസ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുന്നിലാണ് സംഭവം.

അക്രമി ഓടിപ്പോയെങ്കിലും ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ തോക്ക് താഴെ വീണു.സ്വാതന്ത്രദിന ചടങ്ങുകള്‍ക്ക് രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് ആക്രമണമെന്നത് ഞെട്ടിക്കുന്നതാണ്. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെല്ലാം ആക്രമിക്കപ്പെടുമെന്ന് സംഭവത്തെക്കുറിച്ച് ഉമര്‍ ഖാലിദ് പ്രതികരിച്ചു.

രണ്ടുവര്‍ഷം മുമ്പ് ജെ.എന്‍.യുവില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ഉമര്‍ ഖാലിദിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ വലിയ തോതിലുള്ള പ്രചാരണങ്ങളാണ് ഇദ്ദേഹത്തിന് നേരെ നടന്നിരുന്നത്.

pathram desk 2:
Related Post
Leave a Comment