മലപ്പുറം: കോഴിക്കോടും മലപ്പുറത്തും വീണ്ടും ഉരുള്‍പ്പൊട്ടല്‍. നിലമ്പൂരില്‍ ആഢ്യന്‍പാറയ്ക്ക് സമീപം അകമ്പാടം നമ്പൂരിപ്പെട്ടിയിലും കോഴിക്കോട് ആനക്കാംപൊയിലിലുമാണ് ഉരുള്‍പൊട്ടിയത്. രണ്ടും ഉരുള്‍പ്പൊട്ടലും വനമേഖലയിലായതിനാല്‍ ആളപായമില്ല.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുറവന്‍ പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. സമീപത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് പേര്‍മരിച്ചിരുന്നു. അതിന് സമീപസ്ഥലത്താണ് വീണ്ടും ഉരുള്‍പൊട്ടിയത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. സംഭവസ്ഥലത്തേക്ക് സേനയുള്‍പ്പടെയുള്ള സംഘം പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍
അനക്കാംപൊയില്‍ ഉള്‍വനത്തിലാണ് ഉരുള്‍പൊട്ടിയത്. മുത്തപ്പന്‍ പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇതേതുടര്‍ന്ന് ഇലവഞ്ഞിപ്പുഴയ്ക്ക് കുറുകെ താല്‍ക്കാലികമായി സ്ഥാപിച്ച പാലം ഒലിച്ചുപോയി
Leave a Comment