വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസംകൂടി വയനാട്ടില്‍ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവധി പ്രഖ്യപിച്ചിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും ജില്ലാ കലക്ടര്‍ നല്‍കിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. വൈത്തിരിയില്‍ ഉരുള്‍പൊട്ടലില്‍ വീട്ടമ്മ മരണപ്പെട്ടിരുന്നു. ജില്ലയിലെ പുഴകള്‍ നിറഞ്ഞ് പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നിരവധിപേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്.
താമരശ്ശേരി, വടകര, പാല്‍ച്ചുരം എന്നീ ചുരങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Comment