ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം രണ്ടരലക്ഷം രൂപ നല്കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തെലങ്കാനയിലാണ് സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പ്രതി പണം കൊടുത്ത് കേസില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം പരുത്തിപ്പാടത്ത് ജോലി ചെയ്തുവരികയാണ് പെണ്‍കുട്ടി.
ഇതിനിടെ കൃഷി സ്ഥലത്തിന്റെ ഉടമയായ വെങ്കട്ടയ്യ വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി. മകളുടെ ശരീരത്തിലെ മാറ്റങ്ങള്‍ കണ്ട് മാതാപിതാക്കള്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വ്യക്തമായത്.
വിവരം പുറത്ത് പറയാതിരുന്നാല്‍ രണ്ടര ലക്ഷം രൂപ നല്‍കാമെന്ന് വെങ്കട്ടയ്യ വാഗ്ദാനം ചെയ്തു. ഗ്രാമത്തിലെ ചില മുതിര്‍ന്നവരെ മധ്യസ്ഥരാക്കിയാണ് ഇയാള്‍ ഒത്തുതീര്‍പ്പ് നീക്കത്തിന് ശ്രമിച്ചത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പണം നല്കിയ ശേഷം അവരെക്കൊണ്ട് ഇയാള്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിടുവിച്ചിരുന്നു. എന്നാല്‍ ഇടനിലക്കാരായി നിന്ന അഞ്ച് പേരെയും വെങ്കട്ടയ്യയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരിന്നു.
Leave a Comment