‘ഡിജിറ്റല്‍ ഇന്ത്യ സെയിലുമായി റിലയന്‍സ്; ഓഫര്‍ ഓഗസ്റ്റ് 11 മുതല്‍ 15 വരെ

റിലയന്‍സ് ഡിജിറ്റല്‍ ‘ഡിജിറ്റല്‍ ഇന്ത്യ സെയില്‍’ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 മുതല്‍ 15 വരെയാണ് ഡിജിറ്റല്‍ ഇന്ത്യ സെയില്‍. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നല്‍കുന്ന ഓഫറുകള്‍ ആണിത്. അമേരിക്കന്‍ എക്‌സ്പ്രസ്, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടാക് ബാങ്ക് എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു നടത്തുന്ന പര്‍ച്ചെയ്‌സുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക് ഉണ്ട്.

ഇതിനു പുറമെ സീറോ റൂപ്പീ ഡൗണ്‍ പേമെന്റും റിലയന്‍സ് ഡിജിറ്റല്‍ നല്‍കുന്നുണ്ട്. എല്ലാ റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളിലും മൈ ജിയോ സ്‌റ്റോറുകളിലും ഓഫര്‍ ലഭ്യമാണ്. വില്‍പ്പനയ്ക്കിടെ 10,990 മുതലുള്ള എച്ച്ഡി എല്‍ഇഡി ടിവി, ലാപ്‌ടോപ്, പ്രിന്ററുകള്‍, സൗണ്ട്ബാര്‍, 11,490 മുതലുള്ള റഫ്രിജിറേറ്റര്‍, 10,490 വിലയില്‍ തുടങ്ങുന്ന വാഷിംഗ് മെഷീന്‍, മൊബൈല്‍, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും ഇടപാടുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

200 അന്താരാഷ്ട്ര, ദേശീയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ 4,000 ഉത്പ്പന്നങ്ങള്‍ റിലയന്‍സ് ഡിജിറ്റല്‍ നല്‍കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.

pathram:
Related Post
Leave a Comment