വിശ്വരൂപം-2 തീയേറ്ററുകളില്‍; പ്രേക്ഷക പ്രതികരണം ഇങ്ങനെ

കമല്‍ഹാസന്റെ ബിഗ്ബജറ്റ് ചിത്ര േവിശ്വരൂപം-2 തിയേറ്ററുകളിലെത്തി. 2013ല്‍ പുറത്തിറങ്ങിയ സിനിമയുടെ തുടര്‍ച്ചയായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഏകദേശം 55 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കശ്മീരി ഉദ്യോഗസ്ഥന്റെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സിനിമയുടെ പ്രമേയം.

സംവിധാനവും നിര്‍മാണവും കമല്‍ഹാസന്‍ തന്നെയാണ്. 2013 അവസാനം ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തുടങ്ങിയത് നവംബര്‍ 27നാണ്. സാമ്പത്തികപരാതീനതകളും വിവാദങ്ങളുമാണ് ചിത്രം പൂര്‍ത്തിയാകാന്‍ ഇത്രയധികം വര്‍ഷങ്ങള്‍ വേണ്ടിവന്നത്.

കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍ എന്നിവരും താരങ്ങളാണ്. ഗിബ്രാന്‍ സംഗീതം. മലയാളികളായ സനു വര്‍ഗീസും ശാംദത്തുമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേര്‍ന്നാണ്.

pathram desk 1:
Related Post
Leave a Comment