വഡോദര: ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും ആഭരണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദരയിലാണ് രാജ്യത്തെതന്നെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
വഡോദര സ്വദേശികളായ ദമ്പതികള്‍ കഴിഞ്ഞ ദിവസമാണ് ക്രൂരപീനത്തിനിരയായത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളെ മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു. വാദ്സാര്‍ ബ്രിഡ്ജില്‍ നിന്നും വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ മക്കാര്‍പുര പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് സംഭവം ഉണ്ടായത്.
ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം 26കരനായ ഭര്‍ത്താവിനെ സംഘം ക്രൂരമായി മര്‍ദിച്ചു. ഇവരുടെ കൈയ്യിലുണ്ടായിരുന്ന പണവും ആഭരണങ്ങളും മൊബൈല്‍ ഫോണുകളും സംഘം കവര്‍ന്നു. തുടര്‍ന്ന് പ്രതികള്‍ ഇരുവരെയും വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും ഭര്‍ത്താവിന് മുന്നിലിട്ട് മൂന്ന് പേരും ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കി.
പിന്നീട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൂന്ന് പ്രതികളെയും കണ്ടെത്തിയെങ്കിലും രണ്ട് പേരെ പിടികൂടാനേ പോലീസിന് സാധിച്ചൊള്ളു. പോലീസിനെ കണ്ട മൂന്നാം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Leave a Comment