മൂന്ന് ജില്ലകള്‍ക്ക് നാളെ അവധി

പാലക്കാട്: കനത്തമഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പാലക്കാട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തൊടുപുഴ താലൂക്കിന് അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍
വയനാട്പാല്‍ചുരം, താമരശേരി ചുരം, കുറ്റ്യാടി ചുരം എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞു വീണിരിക്കുകയാണ്. ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.

ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നാവികസേനയുടെ മൂന്ന് സംഘവും ഹെലിക്കോപ്റ്ററും രംഗത്തുണ്ട്.

pathram desk 2:
Related Post
Leave a Comment