കൊച്ചി നഗരമധ്യത്തിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: നഗരമധ്യത്തിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബാനര്‍ജി റോഡില്‍ കണ്ണംകുന്നത്ത് ആശ്രമത്തിന് സമീപത്ത് ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജ(44)യാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രദേശത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകര്‍ന്നുകിടക്കുന്ന നിലയിലാണ്. ഈ സ്ലാബുകള്‍ക്ക് താഴെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി സ്ഥലത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് മരിച്ച സ്ത്രീയെന്ന് പൊലീസ് പറഞ്ഞു. സെന്‍ട്രല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതില്‍നിന്നും സ്ലാബ് തകര്‍ന്ന ഓടയില്‍ കാല്‍വഴുതി വീണതാണെന്ന മൊഴിയാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

pathram desk 1:
Related Post
Leave a Comment