ഇത് വര്‍ക്കൗട്ടോ അതോ ഡാന്‍സോ…..കരീന കപൂറിന്റെയും മല്ലിക അറോറയുടേയും വീഡിയോ വൈറല്‍ !!

ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് കരീന. കുഞ്ഞുണ്ടായി അധികനാള്‍ കഴിയുന്നതിന് മുന്‍പേ തന്നെ താരം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനായി ജിമ്മില്‍ പോയി തുടങ്ങിയതാണ്. താരത്തിന്റെ ഫിറ്റ്നസ് ചിത്രങ്ങള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുമുണ്ട്. ഇപ്പോള്‍ കരീന കപൂറും മല്ലിക അറോറ ഖാനും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

മുംബൈയിലെ പിലാറ്റ്സ് സ്റ്റുഡിയോയിലാണ് താരസുന്ദരിമാര്‍ വര്‍ക്കൗട്ട് ചെയ്യുന്നത്. ഇവര്‍ക്കൊപ്പം ജിം ഇന്‍സ്ട്രക്ടര്‍ നമ്രത പുരോഹിതുമുണ്ട്. നമ്രത പുരോഹിത് തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഏതായാലും താരങ്ങളുടെ രസകരമായ വര്‍ക്കൗട്ട് വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

pathram desk 2:
Related Post
Leave a Comment