‘മാട്രിമോണിയില്‍ ഇടാനുള്ള ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീര്‍ത്ത്’ നടി

കൊച്ചി:ബാലതാകമായി മലയാള ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ച താരമാണ് സനുഷ. കുട്ടിയായിരിക്കുമ്പോള്‍ സിനിമയിലും ടിവി സീരിയലിലും സനുഷ ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തു. അധികം വൈകാതെ തന്നെ താരം നായികയായും രംഗപ്രവേശം ചെയ്തു. ഇപ്പോള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അതിന്റെ അടിക്കുറിപ്പുമാണ് ചര്‍ച്ചാവിഷയം.

‘മാട്രിമോണിയലില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീര്‍ത്തു ഇതൊരു തമാശ മാത്രം! കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട…’-ഇതായിരുന്നു തന്റെ ഫോട്ടോയ്ക്കൊപ്പം സനുഷ കുറിച്ചത്. എന്തായാലും രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹം ഉടനെ ഇല്ലെന്ന് നടി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.

2016ല്‍ റിലീസ് ചെയ്ത ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി സനുഷ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ തമിഴ് ചിത്രം കൊടിവീരനിലാണ് നടി അവസാനമായി അഭിനയിച്ചത്. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ വേണ്ടിയായിരുന്നു സിനിമയില്‍ നിന്നും സനുഷ ഇടവേളയെടുക്കുന്നത്.

pathram desk 2:
Related Post
Leave a Comment