കരുണാനിധിയെ പരിഹസിച്ച ടി.ജി മോഹന്‍ദാസിനെ പഞ്ഞിക്കിട്ട് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ അവഹേളിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ട ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ തലവന്‍ ടി.ജി മോഹന്‍ദാസിന് ചുട്ടമറുപടിയുമായി സോഷ്യല്‍ മീഡിയ.’ മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടാ.. കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?’ എന്നായിരുന്നു കരുണാനിധിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്.

‘സംഘപരിവാറിനെ ദ്രാവിഡ മണ്ണില്‍ കാലുകുത്താന്‍ സമ്മതിച്ചില്ലയെന്നതാണ് അദ്ദേഹം ചെയ്ത ഏറ്റവും നല്ലകാര്യം’ എന്നു മറുപടി നല്‍കിക്കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിപക്ഷവും മുന്നോട്ടുവന്നത്.

‘1) തന്റെ ചാണക സംഘങ്ങളെ ദ്രാവിഡ മണ്ണില്‍ കാലുകുത്താന്‍ സമ്മതിച്ചില്ല.
2) സവര്‍ണ്ണ ബ്രാഹ്മണ്യ രാഷ്ട്രീയത്തിന് തമിഴ്മണ്ണില്‍ വിത്തിറക്കാന്‍ പോലും അവസരം നല്‍കിയില്ല.
3) ന്യൂനപക്ഷ -ദളിത് വേട്ടയ്‌ക്കോ വംശഹത്യക്കോ ഒരിക്കല്‍പ്പോലും തമിഴ് മണ്ണില്‍ ചോര ചിന്താന്‍ അവസരം നല്‍കിയില്ല…!
മതിയോടോ വിഷജന്തു?!’ എന്നാണ് മോഹന്‍ദാസിന് അഡ്വ. ജഹാംഗീര്‍ നല്‍കിയ മറുപടി.

‘1 . സംഘികളെ നാലയലത്ത് അടുപ്പിച്ചില്ല .
2 . ആള്‍ ദൈവങ്ങള്‍ക്ക് മുന്‍പില്‍ മുട്ട് മടക്കിയില്ല
3 . സംഘികളെ പോലെ അല്ല . നന്നായി എഴുതും, വായിക്കും …………
പോരെ ?’ എന്നാണ് മറ്റൊരു പ്രതികരണം.

pathram desk 2:
Related Post
Leave a Comment