വയനാട്:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴയെ തുടര്‍ന്ന് ബുധനാഴ്ചയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ജില്ലയില്‍ കഴിഞ്ഞ 16 മണിക്കൂറായി നിലയ്ക്കാതെ മഴ പെയ്യുകയാണ്. മഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ലക്കിടി ലക്ഷംവീട് കോളനിയിലെ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു നാലംഗം കുടുംബം മണ്ണിനടിയില്‍പ്പെട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.
Leave a Comment