‘ഇരുവറി’ല്‍ കരുണാനിധിയാകാന്‍ കഴിയാത്തതില്‍ തീവ്ര ദുഖമുണ്ട്; കരുണാനിധിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി

തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. ”ഒരിക്കലും നികത്താനാവാത്ത നഷ്ടമാണിത്. ഒരു കാലഘട്ടത്തിന്റെ അവസാനം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്. വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും അകമഴിഞ്ഞ് സ്നേഹിച്ച മനസ്സിന്റെ ഉടമ.

മണിയുടെ സിനിമയില്‍ എനിക്ക് കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, പക്ഷേ നടന്നില്ല അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദുഖിക്കുന്നു”, മമ്മൂട്ടി ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചു.

കരുണാനിധി-എം ജി ആര്‍ സൗഹൃദത്തെയും രാഷ്ട്രീയ ജീവിതവഴികളെയും കുറിച്ച് മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുവര്‍’. ഈ ചിത്രത്തില്‍ എം ജി ആര്‍ ആയി വേഷമിട്ടത് മോഹന്‍ലാല്‍ ആയിരുന്നു, കരുനാനിധിയായി അഭിനയിച്ചത് പ്രകാശ് രാജും. തനിക്ക് അവസരം ലഭിച്ചിട്ടും നടക്കാതെ പോയ ആ വേഷത്തെക്കുറിച്ചാണ് മമ്മൂട്ടി പറയുന്നത്.

pathram desk 1:
Related Post
Leave a Comment