കീ കി ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. കീ കി ആരാധകരെ ട്രോളിയാണ് കേരളപൊലീസ് മുന്നറിയിപ്പ് നല്‍കിയത്. കീകി കളിക്കുന്ന യുവാവും അറസ്റ്റ് ചെയ്യുന്ന പൊലീസുമാണ് 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്.
ഓടുന്ന വാഹനത്തില്‍ നിന്നും ചാടിയിറങ്ങി ‘കീകി ഡു യു ലൗ മീ, ആര്‍ യു റൈഡിങ്’ എന്ന വരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നല്‍കുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകള്‍ പ്രബുദ്ധരായ മലയാളികള്‍ ഏറ്റെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതിനെതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
ജൂണ്‍ 29ന് ഷിഗ്ഗി എന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് കീ കി ഡാന്‍സ് ചലഞ്ചിന് തുടക്കമിട്ടത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടി ഡോര്‍ തുറന്നിട്ട് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. ഇന്‍ മൈ ഫീലിങ്സ്, കികി ഡാന്‍ഡ് ചലഞ്ച് തുടങ്ങിയ ഹാഷ് ടാഗോടെയാണ് വീഡിയോകള്‍ പ്രചരിക്കുന്നത്.
ചലഞ്ച് അപകടകരമായ രീതിയിലേക്ക് ഗതിമാറിയ സംഭവങ്ങള്‍ പതിവായതോടെ മുന്നറിയിപ്പുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡല്‍ഹി, മുംബൈ എന്നീ സംസ്ഥാനങ്ങളിലെ പൊലീസാണ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
നൃത്തം ചെയ്യേണ്ടത് റോഡിലല്ല, ഫ്ളോറിലാണെന്ന് ഡല്‍ഹി പൊലീസ് സോഷ്യല്‍ മീഡിയില്‍ അറിയിച്ചിരുന്നു.റോഡില്‍ ചാടിയിറങ്ങി ഡാന്‍സ് ചെയ്താല്‍ നിങ്ങള്‍ക്കായി പുതിയ വാതിലുകള്‍ തുറക്കപ്പെടുമെന്ന് ഡല്‍ഹി പൊലീസ് പുറത്തു വിട്ട ട്വീറ്റില്‍ പറയുന്നു. ആംബുലന്‍സിന്റെ വാതിലുകള്‍ തുറന്നിട്ടുള്ള ചിത്രം ട്വീറ്റ് ചെയ്താണ് പൊലീസ് യുവതീയുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കീകി ചലഞ്ചിനെ തമാശയായി കാണാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.
നടുറോഡിലെ ഡാന്‍സ്, അവരുടെ മാത്രം ജീവനല്ല മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടപ്പെടുത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് പറയുന്നത്. അതുകൊണ്ടു തന്നെ ഇനിയിതു തുടര്‍ന്നാല്‍ ‘ശരിക്കുള്ള മ്യൂസിക്കിനെ’ നേരിടാന്‍ തയ്യാറാകൂ എന്നാണ് മുംബൈ പൊലീസിന്റെ ട്വീറ്റില്‍ പറയുന്നത്.
കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അപകടകരമായ ‘ചലഞ്ചുകള്‍’ നമുക്ക് വേണ്ട….
കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘കി കി ഡു യു ലൗമി’ എന്ന പ്രശസ്ത വരികള്‍ക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യല്‍ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തില്‍ നിന്നും ചാടിയിറങ്ങി ‘കീകി ഡു യു ലൗ മീ, ആര്‍ യു റൈഡിങ്’ എന്ന വരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്.
പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നല്‍കുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകള്‍ പ്രബുദ്ധരായ മലയാളികള്‍ ഏറ്റെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.
Leave a Comment