ജലന്ധര്‍ ബിഷപ്പ് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി രണ്ട് തവണ പീഡിപ്പിച്ചു ; ഫോണില്‍ വിളിച്ചും ബിഷപ്പ് അശ്ലീലം പറഞ്ഞു; വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പരാതി പുറത്ത്

കോട്ടയം : ജലന്ധര്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടി കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പരാതി പുറത്ത്. ബിഷപ്പ് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചു. തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി രണ്ട് തവണ പീഡിപ്പിച്ചു. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും കന്യാസ്ത്രീ പരാതിയില്‍ പറയുന്നു.

ഫോണില്‍ വിളിച്ചും ബിഷപ്പ് അശ്ലീലം പറഞ്ഞു. ഭയന്നിട്ടാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ബിഷപ്പിന്റെ പീഡനം ചൂണ്ടിക്കാട്ടി രണ്ടു തവണയാണ് കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നല്‍കിയത്.
ജനുവരി 28 ന് നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. ആദ്യം മറ്റൊരു ബിഷപ്പ് വഴിയാണ് പരാതി നല്‍കിയതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ തനിക്ക് മറുപടി കിട്ടിയില്ല. പരാതിയില്‍ തനിക്ക് നീതി കിട്ടിയില്ലെന്നും രണ്ടാമത്തെ കത്തിലും കന്യാസ്ത്രീ പരാതിപ്പെടുന്നു.

ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. നേരത്തെ വത്തിക്കാന്‍ പ്രതിനിധിയെ കാണാനെത്തിയ അന്വേഷണസംഘത്തിന്, മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ കാണാന്‍ പറ്റിയിരുന്നില്ല.

pathram desk 2:
Related Post
Leave a Comment