കമല്‍ഹാസന്റ മലയാളം ഡയലോഗ് കേട്ട് കണ്ണുതള്ളി സല്‍മാന്‍ ഖാന്‍ !! വീഡിയോ

കൊച്ചി: കമല്‍ഹാസന്‍ നായകനായ എത്തുന്ന വിശ്വരൂപം 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ അവതാരകനായുള്ള ഹിന്ദിയിലെ പ്രമുഖ ടിവി ഷോയില്‍ അതിഥിയായി കമല്‍ഹാസന്‍ എത്തിയിരുന്നു. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ കമല്‍ഹാസനോട് സല്‍മാന്‍ ഒരു ഹിന്ദി ഡയലോഗ് പറയുകയുണ്ടായി.ഇതേ ഡയലോഗ് മറ്റുഭാഷകളില്‍ തനിക്ക് പറഞ്ഞുതരുമോ എന്നായിരുന്നു കമലിനോട് സല്‍മാന്റെ ചോദ്യം. മലയാളത്തില്‍ പറഞ്ഞുതരാം എന്നായിരുന്നു തിരിച്ച് കമല്‍ഹാസന്റെ ഡയലോഗ്. കമലിന്റെ മലയാളം ഡയലോഗ് കേട്ട സല്‍മാന്‍ ഖാന്‍ അത്ഭുതപ്പെടുകയും ചെയ്തു. പരിപാടിയുടെ പ്രമോ വിഡിയോയായി ഇതേഭാഗമാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചത്.

pathram desk 2:
Related Post
Leave a Comment