ഈ പ്രണയത്തില്‍ ഒരുപാടു സൗഹൃദമുണ്ട്…..നയന്‍സിനോട് വിഘ്‌നേശ് !!

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തമിഴ് ഗോസിപ്പു കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് വിഘ്നേശ് ശിവന്‍ – നയന്‍താര പ്രണയം. എന്നാല്‍ ഇരുവരും പൊതുജന മധ്യത്തില്‍ ഇതേക്കുറിച്ച് ഇതേ വരെ സംസാരിച്ചിട്ടില്ല.ഇന്നലെ ഫ്രണ്ട്ഷിപ്പ് ഡേയില്‍ വിഘ്‌നേശിന്റെ ആശംസ നയന്‍സിനെ തേടിയെത്തി. ഈ പ്രണയത്തില്‍ ഒരുപാടു സൗഹൃദമുണ്ട്, സൗഹൃദത്തിലാകട്ടെ ഒരുപാട് പ്രണയവും. വിഘ്‌നേശ് തന്റെ ഇന്‍സ്റ്റഗ്രാം ടൈംലൈനില്‍ കുറിച്ചു.

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് നയന്‍സ്- വിഘ്‌നേശ് ഈ പ്രണയ കഥ പുറത്ത് വരു ന്നത്. വിഘ്നേശ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായികയായിരുന്നു നയന്‍. പ്രണയ ഗോസിപ്പുകള്‍ ആദ്യം നിരസിച്ചുവെങ്കിലും പിന്നീട്, അത് ശരിവയ്ക്കും വിധത്തിലുള്ള ചിത്രങ്ങളാണ് പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ താരജോഡി പങ്കു വയ്ക്കാറുള്ളത്.

വിഘ്നേശുമായുള്ള ബന്ധം തുടങ്ങിയ ശേഷം നയന്‍താര കരിയറില്‍ വളരെ സെലക്ടീവാകുകയാണ്. വന്‍ പ്രതിഫലമാണ് വാങ്ങുന്നത് എന്ന് മാത്രമല്ല, ഗ്ലാമര്‍ വേഷമോ, ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളോ ചെയ്യില്ല എന്നും നയന്‍താര പറഞ്ഞിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment