കൊട്ടാക്കര: സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്. മാള്‍ ഉദ്ഘാടനത്തിനിടയിലാണ് സംഭവം.കൊട്ടാരക്കരയില്‍ ഐമാള്‍ ഉദ്ഘാടനത്തിന് വന്നതായിരുന്നു ദുല്‍ഖര്‍. ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. തിരുവനന്തപുരത്ത് നിന്ന് ഓട്ടോയിലാണ് ഹരി കൊട്ടാരക്കരയില്‍ എത്തിയത്.
ദുല്‍ഖര്‍ എത്തുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പേ സ്ഥലത്ത് നടനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ദുല്‍ഖര്‍ എത്തിയതോടെ തിരക്ക് കൂടുകയായിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല. വാഹനങ്ങളും ബ്ലോക്കില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ദുല്‍ഖര്‍ എത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് ഹരി കുഴഞ്ഞുവീഴുകയായിരുന്നു.
ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹരിക്ക് നേരത്തെ ഹൃദയാഘാതം ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ ഗതാഗത തടസം സൃഷ്ടിച്ചതിന് മാള്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തതായാണ് വിവരം.
Leave a Comment