ഇത് സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണ്; കൊന്നിട്ടാല്‍ പോലും ആരും അറിയില്ല..! മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവനടി

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടരുകയാണ്. ഒന്നിന് പുറമെ ഓരോരുത്തരായി വെളിപ്പെടുത്തലുമായി രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. മലയാള സിനിമ മേഖലയിലും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരിന്നു.

അതിനിടെ ഒരു സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ സെറ്റില്‍ വച്ച് തനിയ്ക്ക് ഉണ്ടായ ദുരനുഭവം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് യുവനടി. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി അര്‍ച്ചന പത്മിനിയാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മോശമായ അനുഭവം ഉണ്ടായി. സിനിമയിലെ പ്രൊഡക്ഷന്‍ മാനേജറാണ് തന്നോട് മോശമായി പെരുമാറിയതെന്നും അര്‍ച്ചന പത്മിനി പറഞ്ഞു.

എന്നാല്‍ ഇയാളുടെ പൊരുമാറ്റത്തെ താന്‍ ചോദ്യം ചെയ്തിരുന്നു. അത് പിന്നീട് സെറ്റില്‍ വലിയ പ്രശ്‌നമാകുകയും ചെയ്തിരുന്നു. തന്റെ നിലപാടുകള്‍ അറിയിച്ച് ആ വ്യക്തിയെക്കെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, പിന്നീടും അയാള്‍ സിനിമയില്‍ തുടരുകയായിരുന്നെന്ന് അര്‍ച്ച പറഞ്ഞു. സംഭവത്തിന് ശേഷം തനിക്ക് ഭീഷണി നേരിടേണ്ടതായി വന്നുവെന്നും അര്‍ച്ചന വ്യക്തമാക്കി.

എന്നാല്‍ സൂപ്പര്‍ താരത്തിന്റെ പേര് എടുത്തു പറയാതെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത് സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണെന്നും കൊന്നിട്ടാല്‍ പോലും ആരും അറിയില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സിനിമയോട് മാനസികമായി സഹകരിക്കാന്‍ പറ്റാതെയായപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു. അവള്‍ക്കൊപ്പം, മിന്നാമിനുങ്ങ്, രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് അര്‍ച്ചന.

pathram desk 1:
Related Post
Leave a Comment