സരിതയുടെ കത്ത് തിരുത്തിയത് ഗണേഷ് കുമാറെന്ന് ഉമ്മന്‍ ചാണ്ടി; മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യം കാരണം; നിഷേധിച്ച് സരിത

കൊട്ടാരക്കര: സോളാര്‍ കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴി. സോളാര്‍ കേസിലെ രണ്ടാംപ്രതി സരിത എസ്. നായരുടെ കത്ത് തിരുത്തിയത് ഗണേഷെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. ആദ്യം 21 പേജുള്ള കത്താണ് അട്ടക്കുളങ്ങര ജയിലില്‍ നിന്നും സരിത എഴുതിയത്.

ഗണേഷിനെ മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യമാണ് ഇതിന് കാരണമെന്നും ഉമ്മന്‍ചാണ്ടിയുടെ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത്. വിവാദമായ സോളാര്‍ അഴിമതി കേസില്‍ സരിത എസ് നായരും ഗണേഷ് കുമാറും വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്.

എന്നാല്‍ ഇക്കാര്യം നിഷേധിച്ച് കേസിലെ മുഖ്യ പ്രതിയായിരുന്ന സരിത എസ്.നായര്‍ രംഗത്തെത്തി. സ്വയം എഴുതിയ കത്താണ് ഇതെന്നും ആരും പിന്തുണച്ചിട്ടില്ലെന്നും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടി കത്തിനെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ പ്രതികരണം. തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സരിത പറഞ്ഞു.

pathram desk 1:
Related Post
Leave a Comment