മറഡോണയ്ക്ക് വേണ്ടി നാട്ടിലേക്ക് വരാനിരിക്കെ എട്ടിന്റെ പണികിട്ടി ടൊവിനോ !! ഒടുവില്‍ പുതിയ തന്ത്രവുമായി താരം (വീഡിയോ)

കൊച്ചി:മറഡോണയുടെ പ്രമോഷന് വേണ്ടി നാട്ടിലേക്ക് വരാനിരിക്കെ ഫ്‌ലൈറ്റ് മുടങ്ങിപ്പോയ സാഹചര്യത്തില്‍ ഫേസ്ബുക്കില്‍ ലൈവ് പ്രമോഷന്‍ നടത്തി ടൊവിനോ തോമസ്. പുതിയ സിനിമയുടെ ഭാഗമായി ഡ്യുവിലാണ് താരമിപ്പോള്‍. തിരക്കേറിയ ഷൂട്ടിങിനിടയില്‍ ഒരു ദിവസത്തെ ഇടവേളയെടുത്ത് നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയായിരുന്നു താരം. അപ്പോഴാണ് സാങ്കേതിക കാരണങ്ങളാല്‍ ഫ്‌ലൈറ്റ് മുടങ്ങിയ കാര്യമറിഞ്ഞത്.

ഒരു ദിവസം കൊണ്ട് നാട്ടിലെത്തി എല്ലാ ചാനലുകള്‍ക്കും വേണ്ടി പ്രമോഷന്‍ നടത്താനായിരുന്നു തീരുമാനം, ഇപ്പോള്‍ വേറെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ലൈവ് പ്രമോഷനുമായി എത്തിയതെന്നാണ് ടൊവിനോ വ്യക്തമാക്കിയിരിക്കുന്നത്. ജൂലായ് 27 ന് തിയേറ്ററുകളില്‍ എത്തിയ മറഡോണയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കനത്ത മഴ കാരണം പ്രതീക്ഷിച്ച രീതിയില്‍ ആളുകള്‍ക്ക് തിയേറ്ററുകളില്‍ എത്താന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും ചിത്രം കണ്ടവരില്‍ നിന്നും നല്ല അഭിപ്രായമാണ് കേള്‍ക്കുന്നതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ തന്റെ അഭിനയത്തെ കുറിച്ചും ഡയലോഗുകളെ കുറിച്ചും ഇതുവരെ നല്ല അഭിപ്രായമാണ് പ്രേക്ഷകര്‍ പങ്കുവെച്ചത്. അതില്‍ അതിയായ സന്തോഷമുണ്ടെന്നും ടൊവിനോ പറഞ്ഞു. ഫ്‌ലൈറ്റ് മുടങ്ങിപ്പോയതു കാരണം നാട്ടില്‍ വരാന്‍ കഴിയാത്തതിന്റെ വിഷമം മനസിലാക്കി ചിത്രത്തിനെ കുറിച്ച് ലൈവിന് താഴെ കമന്റ് ഇടാനും ടൊവിനോ ആവശ്യപ്പെട്ടു. മറഡോണയ്ക്ക് അര്‍ഹിക്കുന്ന വിജയം തന്നെ ലഭിക്കണം എന്ന പ്രത്യാശയും അതോടൊപ്പം പ്രകടിപ്പിച്ചു. അതിനിടെ ഡ്യുവിലെ പ്രകൃതിരമണീയമായ കാഴ്ചകള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനും താരം മറന്നില്ല.

pathram desk 2:
Related Post
Leave a Comment