പാലക്കാട് ബസ് സ്റ്റാന്റിന് സമീപമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പാലക്കാട്: പാലക്കാട് മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. നിരവധി പേര്‍ കെട്ടിടത്തിന് അടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിനു സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ഉള്‍പ്പെടെ നിരവധി കടകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. ഒന്‍പത് പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. കെട്ടിടത്തിന് 10000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ഇതില്‍ 4500 ചതുരശ്ര അടിയോളം വരുന്ന ഭാഗമാണ് തകര്‍ന്നത്.

പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നാണിതെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ മൂന്നുനിലയും നിലംപൊത്തുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തേ അകത്തു കുടുങ്ങിക്കിടക്കുന്നവരെ പുറത്തേക്ക് എടുക്കാന്‍ കഴിയൂ. ഇതില്‍ ഏറ്റവും മുകളിലെ ഭാഗം ലോഡ്ജാണ്. താഴത്തെ നിലയില്‍ മൊബൈല്‍ കടകളും ഒന്നാം നിലയില്‍ സ്വകാര്യ സ്ഥാപനങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്.

pathram desk 1:
Related Post
Leave a Comment