പ്രണയാദ്രമായി ജാനകിയും കൊച്ചുണ്ണിയും,കായംകുളം കൊച്ചുണ്ണിയിലെ ആദ്യ വീഡിയോ ഗാനം എത്തി

കൊച്ചി:കായംകുളം കൊച്ചുണ്ണിയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കളരിയടവും ചുവടിനഴകും എന്നുതുടങ്ങുന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജാനകിയും കൊച്ചുണ്ണിയും തമ്മിലുള്ള പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജാനകിയായി വേഷമിട്ടിരിക്കുന്നത് പ്രിയ ആനന്ദാണ്. ഷോബിന്‍ കണ്ണങ്ങാട്ട് എഴുതിയിരിക്കുന്ന വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ് വിജയ് യേശുദാസും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ബോബിസഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

pathram desk 2:
Related Post
Leave a Comment