ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ വീഡിയോഗ്രാഫറെ തിരഞ്ഞ് വധൂവരന്മാര്‍ പരസ്യം നല്‍കി !! ഷൂട്ടിങ് സമയം രാത്രി 1 മണി മുതല്‍ 3 മണിവരെ…

വിവാഹദിനം ഓരോരുത്തരുടെയും ജീവിതത്തില്‍ എന്നെന്നും ഓര്‍ക്കപ്പെടുന്ന ഒന്നാണ്. ഇവിടെയിതാ വിവാഹ ജീവിതത്തിലെ തങ്ങളുടെ ആദ്യ രാത്രി എന്നെന്നും ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുകയാണ് വധുവും വരനും. യുഎകെയില്‍നിന്നുളള വധൂവരന്മാരാണ് തങ്ങളുടെ ആദ്യ രാത്രി ഷൂട്ട് ചെയ്ത് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ രാത്രി ഷൂട്ട് ചെയ്യുന്നതിന് പറ്റിയ വീഡിയോഗ്രാഫറെ കണ്ടുപിടിക്കാന്‍ പരസ്യവും നല്‍കിയിട്ടുണ്ട്.

സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം. ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ പ്രൊഫഷണലായ വീഡിയോഗ്രാഫറെയാണ് ഇരുവരും തിരയുന്നത്. 2016 ല്‍ വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ വീഡിയോഗ്രാഫറെ തിരയുകയാണ്. പക്ഷേ ഇതുവരെയും കണ്ടെത്താനായില്ല. ഇതോടെയാണ് ഇരുവരും പരസ്യം നല്‍കാന്‍ തീരുമാനിച്ചത്.

ബാര്‍ക് ഡോട് കോം വെബ്‌സൈറ്റിലാണ് ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ വീഡിയോഗ്രാഫറെ തിരയുന്നതായി പരസ്യം നല്‍കിയിരിക്കുന്നത്. രാത്രി 1 മണി മുതല്‍ 3 മണിവരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിന് പ്രതിഫലമായി 2,000 പൗണ്ട് (ഏകദേശം 1,8000 ഇന്ത്യന്‍ രൂപ) നല്‍കുമെന്നും പറയുന്നു.

”ഒരു ദിവസം മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല വിവാഹ ദിനമെന്ന് ഞാനും എന്റെ ഭാവി വധുവും വിശ്വസിക്കുന്നു. വിവാഹത്തിലെ ആദ്യ രാത്രിയും പ്രധാനപ്പെട്ടതാണ്. വിവാഹ നിശ്ചയം കഴിഞ്ഞതു മുതല്‍ ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ പറ്റിയ വീഡിയോഗ്രാഫറെ തിരയുകയാണ്. പക്ഷേ ഇതുവരെ ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. ചിലരെ കണ്ടെങ്കിലും അവര്‍ ഞങ്ങള്‍ക്ക് കംഫര്‍ട്ടബിളായി തോന്നിയില്ല. പ്രൊഫഷണലായ ഒരാളെയാണ് ഞങ്ങള്‍ തിരയുന്നത്. ഇതൊരു വിചിത്രമായ കാര്യമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഷൂട്ട് ചെയ്യണം. ഇത് ഞങ്ങള്‍ക്ക് മാത്രം കാണാന്‍ വേണ്ടിയുളളതാണ്” പരസ്യത്തില്‍ പറയുന്നു.

pathram desk 2:
Related Post
Leave a Comment