ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. ആലുവയിലെ അൻവർ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഡോ. ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്.
കേരളത്തിലെ ഗസൽ ഗായകരിൽ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി.

നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേർന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസൽ ഗാന ആൽബമായിരുന്നു “അകലെ മൗനം പോലെ”. അതിന്‌ ശേഷം ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു “പാടുക സൈഗാൾ പാടുക” എന്നത്. ഉമ്പായി എം. ജയചന്ദ്രനുമായി ചേർന്ന് “നോവൽ” എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment