ഇടുക്കിയില്‍ കാണാതായ നാലംഗ കുടുംബത്തിന്റെ മൃതദേഹം വീടിന് സമീപത്തെ കുഴിയില്‍

തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്ത് കാണാതായ നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്തെ കുഴിയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായിരുന്നത്.

വീടിനുള്ളില്‍ ആളനക്കം കാണാതായതോടെ അയല്‍ക്കാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ വീടിന്റെ ഭിത്തിയിലും തറയിലുമായി നിറയെ രക്തക്കറ കാണുകയും അസ്വാഭാവികത തോന്നുകയും ചെയ്തതോടെയാണ് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിച്ചത്. ഇവരെ മൂന്ന് ദിവസമായി കണ്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്.

pathram desk 1:
Related Post
Leave a Comment