സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചു, സിഎസ് വെങ്കിടേശ്വരന്‍ രാജിവെച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സിനിമാതാരം മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ചലച്ചിത്ര അക്കാദമിയില്‍ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ് വെങ്കിടേശ്വരന്‍ രാജിവെച്ചു. രാജിക്കത്ത് അക്കാദമി ചെയര്‍മാന്‍ കമലിന് സിഎസ് വെങ്കിടേശ്വരന്‍ നല്‍കി.

മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംവിധായകന്‍ ഡോ.ബിജുവിന്റെ നേതൃത്വത്തില്‍ 107 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവച്ച ഭീമഹര്‍ജി നേരത്തെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രി എ.കെ.ബാലനും നല്‍കിയിരുന്നു. ആഗസ്റ്റ് എട്ടിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് അവാര്‍ഡ്ദാന ചടങ്ങ്.

pathram desk 2:
Related Post
Leave a Comment