പുലിമുരുകന്റെ തൊട്ടുപുറകില്‍ അബ്രഹാമിന്റെ സന്തതികള്‍ ! ആരാധക കലഹം ഒഴിവാക്കാന്‍ കലക്ഷന്‍ തുക പുറത്തുവിടില്ലെന്ന് നിര്‍മ്മാതാവ് : ട്രോളുമായി ആരാധകര്‍

കൊച്ചി:ബോക്സ് ഓഫീസ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച കളക്ഷനുമായി മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികള്‍ പ്രദര്‍ശനം തുടരുന്നുവെന്ന വാദവുമായി നിര്‍മാതാക്കളായ ഗുഡ്വില്‍ എന്റര്‍ടെയിന്റ്മെന്റ്സ്.ആഗോള കളക്ഷനില്‍ നൂറുകോടി ചിത്രം പുലിമുരുകന്റെ തൊട്ടുപുറകിലാണിപ്പോള്‍ അബ്രഹാമിന്റെ സന്തതികള്‍ എന്നാന് വാദം.കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച പോസ്റ്റ് ഉള്ളത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ തമ്മില്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ അബ്രഹാമിന്റെ സന്തതികളുടെ യഥാര്‍ത്ഥ കളക്ഷന്‍ തുക പുറത്തുവിടുന്നില്ല മുഖവുരയോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടരുതെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും പറയുന്നു.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂം

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനപ്രകാരം (മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ തമ്മിലുള്ള കലഹം ഒഴിവാക്കാന്‍ ) ബോക്സ്ഓഫീസ് കലക്ഷന്‍ തുക പുറത്തുവിടാന്‍ സാധിക്കുന്നതല്ല. പുലിമുരുകന് ശേഷ് മലയാളത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമായി അബ്രഹാമിന്റെ സന്തതികളെ മാറ്റിയ എല്ലാവര്‍ക്കും നന്ദി.

രാമലീലയ്ക്കും മോഹന്‍ലാലിന്റെ ദൃശ്യത്തിനും മുകളിലാണ് അബ്രഹാമിന്റെ സന്തതികളുടെ കളക്ഷനെന്ന വാദമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഉയര്‍ത്തുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

പൊലീസ് വേഷത്തില്‍ മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ അബ്രഹാമിന്റെ സന്തതികളുടെ സംവിധാനം നവാഗതനായ ഷാജി പാടൂര്‍ ആണ്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയായിരുന്നു തിരക്കഥ.

അതേസമയം അബ്രഹാമിന്റെ സന്തതികള്‍ പോസ്റ്റിന് പിന്നാലെ രാമലീല സിനിമയുടെ ഫെയ്‌സ്ബുക്ക് പേജ് അവരുടെ പഴയകാല കളക്ഷന്‍ കണക്കുകള്‍ പറയുന്ന പോസ്റ്റ് ഷെയര്‍ ചെയ്യുകയും മറ്റും ചെയ്തിട്ടുണ്ട്. ഗുഡ് വില്ലിനുള്ള പരോക്ഷ മറുപടിയായിട്ടാണ് സോഷ്യല്‍ മീഡിയ ഇതിനെ വിലയിരുത്തുന്നത്.

pathram desk 2:
Related Post
Leave a Comment