ഐശ്വര്യ ഇനി അപ്പു അല്ല….’പ്രിയ’ ! വരത്തന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

കൊച്ചി:പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വരത്തന്‍’. ഫഹദ് ഫാസിലിന്റെ വ്യത്യസ്ത ഗെറ്റപ്പോടുകൂടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് ഇറങ്ങിയിരിക്കുകയാണ്. മായാനദിയിലൂടെ പ്രേഷകഹൃദയങ്ങള്‍ കീഴടക്കിയ ഐശ്വര്യ ലക്ഷ്മിയാണ് ഫഹദിന്റെ നായികയായെത്തുന്നത്.

ആദ്യത്തെ ലുക്കിലെ ഫഹദിനെപ്പോലെ അല്‍പം സീരിയസ് ലുക്കില്‍ തന്നെയാണ് ഐശ്വര്യയും രണ്ടാമത്തെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പശ്ചാത്തലത്തില്‍ ഫഹദിന്റെ ബാക്ക് ഇമേജും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, മായാനദി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഐശ്വര്യലക്ഷ്മി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. അമല്‍ നീരദിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്.

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമലും ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നസ്രിയ നസീം ആണ്.
പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ഈ ചിത്രത്തിന് മുന്‍പാണ് അമല്‍ നീരദ് ബിലാല്‍ അനൗണ്‍സ് ചെയ്തതെങ്കിലും അത് പിന്നീടത്തേയ്ക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ഇനി വരാനിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രങ്ങളിലൊന്ന് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സാണ്. അമല്‍ നീരദാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം.

pathram desk 2:
Related Post
Leave a Comment