സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായ ഹനാന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഹനാന് പിന്തുണയുമായി രംഗത്ത് വന്നത്. ഹനാനെതിരേ സൈബര്‍ ആക്രമണം നടക്കുന്ന അവസരത്തില്‍ കേരളത്തിലെ ചില സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ കണ്ണടയ്ക്കുന്നുവെന്ന ആശയമാണ് ഹരീഷ് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ച്ചത്.
‘പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ?’ അദ്ദേഹം കുറിച്ചു.
തന്നിലെ സ്ത്രീപക്ഷവാദി ഉണര്‍ന്നത് ഒരു മീന്‍ പൊരിച്ചതിന്റെ പേരിലാണെന്ന് നടി റിമ കല്ലിങ്കല്‍ പറഞ്ഞിരുന്നു. ഒരു ടോക്ക് ഷോയിലാണ് നടി തന്റെ അനുഭവം പറഞ്ഞത്.
കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ ഒരിക്കലും എല്ലാവര്‍ക്കുമൊപ്പമിരുന്ന് കഴിക്കാറില്ലെന്നും ഒരു ദിവസം ഭക്ഷണത്തിനൊപ്പം മൂന്ന് മീന്‍ പൊരിച്ചത് അമ്മ വിളമ്പിയപ്പോള്‍ പന്ത്രണ്ട് വയസ്സുകാരിയായ തനിക്ക് അന്ന് മീന്‍ പൊരിച്ചത് കിട്ടിയില്ലെന്നും അതിനെ കുട്ടിയായ താന്‍ ചോദ്യം ചെയ്തുവെന്നും നടി പറഞ്ഞിരുന്നു. നടിക്കെതിരേയുള്ള ഒളിയമ്പാണ് ഹരീഷ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ എയ്തിരിക്കുന്നത്.
ഹനാന് പിന്തുണയുമായി സിനിമാരാഷ്ട്രീയ മേഖലയില്‍ നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുള്ള ഹനാന് സംവിധായകന്‍ അരുണ്‍ ഗോപി തന്റെ ഏറ്റവും പുതിയ ചിത്രമായ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അവസരം നല്‍കിയിട്ടുണ്ട്. പ്രണവ് മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകന്‍. രതീഷ് രഘുനന്ദന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന മിഠായിത്തെരുവില്‍ ഹനാന്‍ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്.
Leave a Comment